Saturday, 16 January 2016

കൂട്ടുകാരെ, എല്ലാവർക്കും ഐശ്വര്യവും ആഹ്ലാദവും നിറഞ്ഞ ഒരു പുതുവൽസരം ആശംസിക്കുകയാണ്. കഴിഞ്ഞു പോയ  വർഷത്തിലെ അവസാന മാസത്തിലെ നമ്മുടെ കൂടിച്ചേരൽ 2015 ലെ തിളക്കമാർന്ന  മുഹൂർത്തങ്ങളിൽ ഒന്നായി. ഇന്ന് നമ്മൾ വീണ്ടും കളിയും തമാശയും നിറഞ്ഞ പഴയ ഹോസ്റ്റൽ കുടുംബ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.    അതിവിശാലമായ ലോകത്തിലെങ്ങെ ങ്ങോ ജീവിത വ്യാപാരങ്ങളുമായി വ്യാകുലപ്പെട്ടു നടക്കുന്ന നമ്മൾ      ആ പഴയ ഹോസ്റ്റൽപറമ്പിലെ ചിതറിക്കിടന്ന ആ കെട്ടിടങ്ങളിലെ അടുപ്പങ്ങളിലേക്ക് ഇന്ന് തിരിച്ചെത്തിയിരിക്കുന്നു.                          നമ്മൾ തിരഞ്ഞു കണ്ടെത്തി പുതുക്കി മിനുക്കിയെടുത്ത ആ പഴയ സൗഹൃദങ്ങളാണ് 2015 ലെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്ന്. പണ്ട് നമ്മൾ രാവും പകലുമെന്നില്ലാതെ അപരന്റെ മുറികളിലെല്ലാം കയറിയിറങ്ങി ആ മുറികളിലെല്ലാം പൂഴിമണ്ണെത്രയോ ചവുട്ടിക്കേറ്റിക്കൊണ്ടിരുന്നു.  ഓർമ്മകളാകുന്ന വർണ്ണപ്പൊടികളുമായി, കുഞ്ഞുകുഞ്ഞു തമാശകളുമായി, അന്നത്തെ പഴയ ഡയലോഗുകൾ വീണ്ടും അന്യോന്യം പ്രയോഗിച്ചുകൊണ്ട് ഇന്നു നമ്മൾ ആരോടും അനുവാദം ചോദിക്കാതെ അപരന്റെ ഹാന്റ് സെറ്റുകളിലേക്ക് എന്നും വിരുന്നു വന്നുകൊണ്ടിരിക്കുന്നുഎന്റെ കൂട്ടുകാരേ പുതുവൽസരത്തിലും. ഒരു കലക്കൻ ''ഗെറ്റ് റ്റുഗതറും " 2016 ൽ നമ്മെ കാത്തിരിക്കുന്നു.